കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,645 പേര്‍ക്ക് വൈറസ് ബാധ; 2,677 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.87 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,585 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 47 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,666 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 70,714 പേര്‍മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഓഗസ്റ്റ് 05) ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,645 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.87 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 3,585 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 47 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ് ബാധയുണ്ടായത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 1,608 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.2,677 പേരാണ് വ്യാഴാഴ്ച ജില്ലയില്‍ രോഗവിമുക്തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,91,019 ആയി. 70,714 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 29,666 പേരാണ് വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 819 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 562 പേരും 162 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 475 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.രോഗവ്യാപനം നിയന്ത്രിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഓഗസ്റ്റ് 05) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,എ.ആര്‍ നഗര്‍ 17ആലങ്കോട് 31ആലിപ്പറമ്പ് 16അമരമ്പലം 49ആനക്കയം 24അങ്ങാടിപ്പുറം 27അരീക്കോട് 42ആതവനാട് 16ഊരകം 69ചാലിയാര്‍ 47ചീക്കോട് 09ചേലേമ്പ്ര 20ചെറിയമുണ്ടം 16ചെറുകാവ് 22ചോക്കാട് 19ചുങ്കത്തറ 47എടക്കര 40എടപ്പറ്റ 22എടപ്പാള്‍ 31എടരിക്കോട് 11എടവണ്ണ 56എടയൂര്‍ 32ഏലംകുളം 10ഇരിമ്പിളിയം 23കാലടി 08കാളികാവ് 32കല്‍പകഞ്ചേരി 41കണ്ണമംഗലം 41കരുളായി 49കരുവാരക്കുണ്ട് 26കാവനൂര്‍ 11കീഴാറ്റൂര്‍ 15കീഴുപറമ്പ് 41കോഡൂര്‍ 43കൊണ്ടോട്ടി 28കൂട്ടിലങ്ങാടി 32കോട്ടക്കല്‍ 40കുറുവ 52കുറ്റിപ്പുറം 45കുഴിമണ്ണ 11മക്കരപ്പറമ്പ് 22മലപ്പുറം 85മമ്പാട് 31മംഗലം 19മഞ്ചേരി 94മങ്കട 36മാറാക്കര 25മാറഞ്ചേരി 33മേലാറ്റൂര്‍ 21മൂന്നിയൂര്‍ 46മൂര്‍ക്കനാട് 32മൂത്തേടം 15മൊറയൂര്‍ 54മുതുവല്ലൂര്‍ 23നന്നമ്പ്ര 23നന്നംമുക്ക് 43നിലമ്പൂര്‍ 91നിറമരുതൂര്‍ 13ഒതുക്കുങ്ങല്‍ 19ഒഴൂര്‍ 19പള്ളിക്കല്‍ 24പാണ്ടിക്കാട് 81പരപ്പനങ്ങാടി 25പറപ്പൂര്‍ 25പെരിന്തല്‍മണ്ണ 50പെരുമണ്ണ ക്ലാരി 14പെരുമ്പടപ്പ് 32പെരുവള്ളൂര്‍ 36പൊന്മള 21പൊന്മുണ്ടം 12പൊന്നാനി 51പൂക്കോട്ടൂര്‍ 67പോരൂര്‍ 32പോത്തുകല്ല് 52പുലാമന്തോള്‍ 57പുളിക്കല്‍ 47പുല്‍പ്പറ്റ 25പുറത്തൂര്‍ 14പുഴക്കാട്ടിരി 29താനാളൂര്‍ 53താനൂര്‍ 37തലക്കാട് 48തവനൂര്‍ 48താഴേക്കോട് 48തേഞ്ഞിപ്പലം 32തെന്നല 44തിരുനാവായ 29തിരുവാലി 17തൃക്കലങ്ങോട് 62തൃപ്രങ്ങോട് 10തുവ്വൂര്‍ 35തിരൂര്‍ 30തിരൂരങ്ങാടി 45ഊര്‍ങ്ങാട്ടിരി 22വളാഞ്ചേരി 41വളവന്നൂര്‍ 23വള്ളിക്കുന്ന് 32വട്ടംകുളം 33വാഴക്കാട് 29വാഴയൂര്‍ 22വഴിക്കടവ് 70വെളിയങ്കോട് 34വേങ്ങര 46വെട്ടത്തൂര്‍ 27വെട്ടം 20വണ്ടൂര്‍ 59