നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 6729 കേസുകൾ,മാസ്ക് ധരിക്കാത്തവർ 15847 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6729 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1295 പേരാണ്. 3936 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 15847 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 140 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 371, 43, 219തിരുവനന്തപുരം റൂറല്‍ – 3887, 98, 271കൊല്ലം സിറ്റി – 1045, 32, 131കൊല്ലം റൂറല്‍ – 92, 92, 311പത്തനംതിട്ട – 64, 58, 173ആലപ്പുഴ – 47, 19, 174കോട്ടയം – 190, 176, 450ഇടുക്കി – 98, 10, 33എറണാകുളം സിറ്റി – 136, 67, 54 എറണാകുളം റൂറല്‍ – 122, 20, 213തൃശൂര്‍ സിറ്റി – 20, 20, 115തൃശൂര്‍ റൂറല്‍ – 55, 58, 256പാലക്കാട് – 82, 111, 307 മലപ്പുറം – 97, 86, 227കോഴിക്കോട് സിറ്റി – 16, 16, 12 കോഴിക്കോട് റൂറല്‍ – 98, 134, 7വയനാട് – 67, 0, 126കണ്ണൂര്‍ സിറ്റി – 66, 66, 311കണ്ണൂര്‍ റൂറല്‍ – 62, 62, 301കാസര്‍ഗോഡ് – 114, 127, 245