Fincat

ക്ഷേമ പെൻഷൻ ഇന്ന് മുതൽ

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ഇന്ന്  മുതല്‍ വിതരണം ആരംഭിക്കും. രണ്ടു മാസത്തെ പെൻഷൻ തുകയായ 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക. സാമൂഹ്യസുരക്ഷാ പെൻഷന് 1400 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.

1 st paragraph

48 ലക്ഷത്തിലധികം പേർക്ക് പെന്‍ഷന്‍ ലഭിക്കും. ക്ഷേമനിധി ബോർഡുകളിലെ ആറര ലക്ഷത്തിലധികം പേർക്കായി 207 കോടി രൂപയും വിതരണം ചെയ്യും. ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്ന പെൻഷൻ തിങ്കളാഴ്ചയോടെ അക്കൗണ്ടിൽ ലഭ്യമായിത്തുടങ്ങും.