Fincat

ഓട്ടോ മറിഞ്ഞ് യുവതി മരിച്ചു.

തിരുനാവായ : ആതവനാട് പാറ വടക്കേകുളമ്പിൽ നിയന്ത്രണംവിട്ട ഓട്ടോ അറുപതടിയോളം താഴ്‌ചയിലേക്കു മറിഞ്ഞ് യുവതി മരിച്ചു. കൊളത്തൂർ മൂർക്കനാട് ഗവ. ആശുപത്രി ബസ്‌സ്റ്റോപ്പിനു സമീപം നുസ്‌റത്ത് (22) ആണ് മരിച്ചത്. യുവതിയുടെ വീടായ തിരുവേഗപ്പുറയിൽനിന്ന്‌ കുടുംബത്തോടൊപ്പം ആതവനാട് വടക്കേകുളമ്പിലെ മരണവീട്ടിൽ പോകുമ്പോഴാണ് അപകടം. വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം.

നുസ്റത്തിന്റെ മകൻ മുഹമ്മദ് നബാൻ (3), തിരുവേഗപ്പുറ താമരശ്ശേരി ഹംസയുടെ മക്കളായ ഹസ്‌നത്ത് (20), അൽഫീന (13), ഭാര്യ സുബൈദ (50), തിരുവേഗപ്പുറ പള്ളിയാലിൽ മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് അമീർ (36) എന്നിവരെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി സി.ഐ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലത്തെത്തി പരിശോധന നടത്തി. നെടുവള്ളി നിസാർ ആണ് മരിച്ച നുസ്റത്തിന്റെ ഭർത്താവ്.