മലപ്പുറം സ്വദേശി ദുബായിൽ നിര്യാതനായി

അരീക്കോട്: പത്തനാപുരം പള്ളിപ്പടി പൊട്ടണംച്ചാലി ഖമറുദ്ദീൻ (31) ദുബയില്‍ നിര്യാതനായി. പത്തുമാസം മുമ്പാണ് ഖമറുദ്ദീന്‍ നാട്ടില്‍ വന്ന് തിരിച്ചുപോയത്. ദുബയില്‍ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ദുബയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ദുബയ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുവരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ സെബീബ തസ്‌നി കോഴക്കോട്ടൂര്‍. മൂന്നുമാസമായ ആണ്‍കുട്ടിയുണ്ട്. പിതാവ്: പി സി അഹമ്മദ് കുട്ടി. സഹോദരങ്ങള്‍: ജാഫറലി, ഫാത്തിമ, സുഹുറ, നജ്മത്ത്, സുഹുറാബി. മാതാവ്: പരേതയായ നഫീസ.