രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്‍റെ പേര് മാറ്റി.മേജര്‍ ധ്യാന്‍ചന്ദിന്‍റെ പേരിലാകും ഖേല്‍രത്‌ന പുരസ്‌കാരം
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേൽരത്നയ്‌ക്ക് ഒരു പേര് മാറ്റം. ഇനിമുതൽ ‘രാജീവ് ഗാന്ധി ഖേൽരത്ന’ എന്നതിന് പകരം മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്‌കാരം എന്നാകും അവാർഡ് അറിയപ്പെടുക.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ സുപ്രധാന വിവരം ഇന്ന് പ്രഖ്യാപിച്ചത്. ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന് രാജ്യത്ത് നൽകുന്ന വലിയ അംഗീകാരം കൂടിയാകും അവാർഡിന് നൽകുന്ന പേര്മാറ്റം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന നിരവധി അഭ്യർത്ഥനകൾ മാനിച്ചാണ് പേര് മാറ്റിയതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ധ്യാൻ ചന്ദിന്റെ പേര് അവാർഡിന് നൽകണമെന്ന് അറിയിച്ചവരോട് നന്ദി പറയുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പേര്മാറ്റ വിവരം അറിയിച്ചത്.
https://twitter.com/narendramodi/status/1423538297842769921?s=20
41 വർഷത്തെ മെഡൽ വരൾച്ച മാറ്റി ഇന്ത്യൻ പുരുഷ ഹോക്കി ടീം ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയത് ഇന്നലെയാണ്. ഇതിനൊപ്പം മെഡൽ നേടാനായില്ലെങ്കിലും ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ച് നാലാം സ്ഥാനത്തെത്തിയ വനിതാ ടീമിന്റെ പ്രകടനവും ചർച്ചയായ സമയത്താണ് സുപ്രധാനമായ ഈ പ്രഖ്യാപനം.