തിരൂരിന്റെ ആധുനിക വിദ്യാഭ്യാസ സംരംഭകനെ ആദരിച്ചു

തിരൂർ – വെട്ടത്തുനാട് ചരിത്ര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ തിരൂരിന്റെ ആധുനിക വിദ്യാഭ്യാസ സംരംഭകനും ജീവകാരുന്ന്യ പ്രവർത്തകനുമായ ശ്രീ പി കെ.അബൂബക്കർ എന്ന ബാബുവിനെ ജോയിന്റ് ആർ ടി ഒ അൻവർ മുയ്തീൻ പൊന്നാട അണിയിച്ച് ആദരിക്കുകയും പ്രസിഡന്റ് കെ കെ അബ്ദുൽ റസാക്ക് ഹാജി മൊമൊന്റെ കൊടുക്കുകയും ചെയ്തു

പി കെ അബൂബക്കർ എന്ന ബാബുവിന്ന് വെട്ടത്തു നാടിന്റെ ആദരം

ടി എം ജി കോളേജ്, തിരൂർ പോളിടെക്നിക്, എം ഇ എസ് തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കക്കാരനും ഒട്ടനവതി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള വ്യക്തി എന്ന നിലയിൽ ആണ് ആദരം പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ ഇദ്ദേഹത്തിന്റെ മഹത്വത്തെ കുറിച്ച് ഒരു ആഴ്ചപതിപ്പിൽ എഴുതിയിട്ടുണ്ട് ചടങ്ങിൽ സെക്രട്ടറി കെ സി അബ്ദുള്ള, അഹമ്മത് മെജസ്റ്റിക്ക് , സുധീഷ് മലബാർ, അബ്ദുൽ ഖാദർ കൈനിക്കര , സി എ കെ അലവി കുട്ടി കുഞ്ഞു , ജാബിർ മലബാർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു