അനീമിയ ക്യാമ്പയിൻ അങ്കൺ വാടി ജീവനക്കാരെ കൊണ്ട് ശിശു വികസന വകുപ്പ് നിർബന്ധിത ജോലി ചെയ്യിക്കുന്നു ഐ എൻ ടി യു സി.
മലപ്പുറം: അങ്കൺ വാടി ജീവനക്കാരിലൂടെ നടപ്പിലാക്കിവരുന്ന അനീമിയ നിർമാർജ്ജന ക്യാമ്പയിന്റെ ഭാഗമായി സർക്കാർ വിതരണം ചെയ്യുന്ന ഓണകിറ്റിൽ അങ്കൺ വാടി ജീവനക്കാരെ കൊണ്ട് സീൽപതിപ്പിക്കുന്ന ജോലി വനിതാ ശിശുവികസന വകുപ്പ് വഴി നടപ്പിലാക്കുന്ന ജോലിയിൽ നിന്ന് അങ്കൺ വാടി ജീവനക്കാരെ ഒഴിവാക്കണമെന്ന് ഇന്ത്യൻ നാഷ്ണൽ അങ്കൺ വാടി എംപ്ലോയീസ് ഫെഡറേഷൻ മലപ്പുറം ജില്ലാ പ്രവർത്തക കൺവെൻഷൻ വനിതാ ശിശു വകുപ്പിനോട് പ്രമേയത്തിലൂടെആവശ്യപ്പെട്ടു . ഒരിക്കൽപ്പോലും നല്ലരീതിയിൽ ഉപയോഗിക്കാൻ കഴിയാത്ത തുണിസഞ്ചിയിൽ ചെറിയ ഒരു സീൽ പതിപ്പിക്കുന്നതിലൂടെ ജനങ്ങളാൽ അനീമിയ ബോധവൽക്കരണം സാധ്യമാകുമെന്ന കണ്ടെത്തൽ വിചിത്രമാണ്. വേണ്ടത്ര ആലോചന ഇല്ലാതെ ദൃതി പിടിച്ച് നടപ്പിലാക്കിയ ഈ തീരുമാനം സാമ്പത്തിക ദുർവിനിയോഗം ചെയ്യലും , ജീവനക്കാരെ ബുദ്ധിമുട്ടിക്കലുമാണ് ജീവനക്കാർ യൂണിഫോം ധിരിച്ച് സിവിൽ സപ്ലൈസ് ഗോഡൗണിൽ പോയി സീൽ പതിപ്പിക്കണം എന്നാണ് സർക്കാർ ഉത്തരവ്. 8 മണിക്കൂർ ജോലി. 8 മണിക്കൂർ വിശ്രമം. 8 മണിക്കൂർ വിനോദം എന്ന മുദ്രാവാക്യം ഉയർത്തി അധികാരത്തിൽ വന്ന തൊഴിലാളി സർക്കാർ യാതൊരു ദയാ ദാക്ഷിണ്യവും ഇല്ലാതെയാണ് അങ്കൺ വാടിമേഘലയിലെ ജീവനക്കാരോട് ചെയ്ത് കൊണ്ടിരിക്കുന്നത്
കോവിസ് കാലാത്ത് അങ്കൺ വാടി തുറക്കലും പോഷക ആഹാരവിതരണം കൃത്യമായി നടത്തണം എന്ന് ശ്വാസിക്കുന്നു ഒരിക്കൽ പോലും ഒരു വിട്ട് വീഴ്ചയും ജീവനക്കാർക്ക് നൽകാറില്ല ഇതിന്റെ പുറമേ നാട്ടിലെ മുഴുവൻ സർവ്വേ കളും മറ്റും നടത്തിക്കുന്നു ഇത്തരം ജോലികൾ അടിച്ചേൽപ്പിക്കുക വഴി ജീവനക്കാർ മാനസിക സംഘർഷം നേരിടുകയാണ്. യാഥാർത്തത്തിൽ അങ്കൺ വാടി ജീവനക്കാർ ഏത് വകുപ്പിന്റെ കീഴിലാണ് എന്ന് പോലും പൊതു ജനം ചിന്തിച്ചു പോകും സ്ത്രീ തൊഴിലാളികളോട്ഇത്തരത്തിലെ ടുക്കുന്ന തീരുമാനം നീതികേടാണ് എന്ന് മലപ്പും ജില്ലാ പ്രവർത്തകൻ വെൻഷൻ അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ അജയ് തറയിൽഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.കെ.എം.ബഷീർ അദ്യക്ഷത വഹിച്ചു. ജുവൈരിയ്യ ടിച്ചർ, ശോഭന ഒതളൂർ, ദേവയാനി ടീച്ചർ . േജാതി ടീച്ചർ എന്നിവർ പ്രസംഗിച്ചു. ആ ബിദ Ck സ്വാഗതവും, . വത്സല കോഡൂർ നന്ദിയും പറഞ്ഞു