നഗരസഭയിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭ്യമാക്കുന്നതിനുള്ള പരിശീലന സൗകര്യമൊരുക്കും

മലപ്പുറം : അറിവിന്റെ വിസ്‌ഫോടനമാണ് നമ്മുടെ നാട്ടില്‍ നടക്കുന്നതെന്ന് മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള പരിശീലന സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് മലപ്പുറം നഗരസഭയെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

താമരക്കുഴി റസിഡന്റ് അസോസിയേഷന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങ് മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു

താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എസ് എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്റെ അംഗങ്ങളുടെ മക്കളായ 16 വിദ്യാര്‍ത്ഥികളെ മൊമ്മന്റോ നല്‍കി അനുമോദിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് വി പി സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി പി ആയിഷാബി, കൗണ്‍സിലര്‍ കിളിയമണ്ണില്‍ മിസ്്‌ന, അസോസിയേഷന്‍ സെക്രട്ടറി ഷംസു താമരക്കുഴി, ഹാരിസ് ആമിയന്‍, നൗഷാദ് മാമ്പ്ര, എം കെ രാമചന്ദ്രന്‍, ഇക്ബാല്‍ തറയില്‍, എം കെ എസ് ഉണ്ണി, പ്രജിത്ത് വി, രാജേന്ദ്രന്‍ ടി എന്നിവര്‍ നേതൃത്വം നല്‍കി.

താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡുകള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരിയുടെയും അസോസിയേഷന്‍ ഭാരവാഹികളുടെയും കൂടെ