സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, കടലിൽ പോകുന്നതിന് വിലക്കില്ലതിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മുന്നറിയിച്ച്. സംസ്ഥാനത്തെ 8 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തീരമേഖലകളിൽ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമനത്തിനും സാധ്യതയുണ്ട്. അതേ സമയം മൽസ്യബന്ധനത്തിനും കടലിൽ പോകുന്നതിനും വിലക്കില്ല.