പൊന്നാനി കുറ്റിക്കാട് സ്മശാനത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.
പൊന്നാനി: ലക്ഷങ്ങൾ ചിലവഴിച്ച് ഏഴുവർഷം മുൻപ് നിർമ്മിച്ച മൂന്ന് ചൂളകളും ഉപയോഗിക്കാതെ മൃതദേഹങ്ങൾ മഴയത്ത് സംസ്കരിക്കുന്നതിൽ പ്രതിഷേധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂളക്ക് മുകളിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.
ചൂളകളും, വിശ്രമകേന്ദ്രവും, ഉപയോഗിക്കാതെ മാലിന്യം നിക്ഷേപിക്കുന്ന സ്‌ഥലമായി മാറിയിട്ടും നഗരസഭ മൗനം തുടരുകയാണെന്നും, കുടിവെള്ളവും, വൈദ്യുതിയും ഉടൻ അനുവദിക്കണമെന്നും, മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്ന പ്രവർത്തികളിൽ നിന്നും നഗരസഭ പിന്മാറണമെന്ന് ആവശ്യപ്പെട്ടും കെപിസിസി മെമ്പർ അഡ്വ എഎം രോഹിത് ചൂളക്ക് മുകളിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.
പ്രസിഡണ്ട് എം അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. എ പവിത്രകുമാർ, കെ ജയപ്രകാശ്, അലി കാസിം, കെ സദാനന്ദൻ, എം വസുന്ദരൻ,മനാഫ്, ടി രാജ്കുമാർ, കേശവൻ, ബാദുഷ എന്നിവർ പങ്കെടുത്തു സംസാരിച്ചു.