വൈദ്യുതി മേഖലയെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കരുത് എഐവൈഎഫ്

മലപ്പുറം : ജനദ്രോഹകരമായ വൈദ്യുതി ഭേദഗതി ബില്‍ 2021 നടപ്പിലാക്കുവാനുള്ള ഊര്‍ജ്ജ മന്ത്രാലയത്തിന്റെ നടപടികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫിന്റെ നേതൃത്വത്തില്‍ മലപ്പുറം ഇലക്ട്രിസിറ്റി കാര്യാലയത്തിന് മുന്നില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ: കെ കെ സമദ് പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു.

എഐവൈഎഫിന്റെ നേതൃത്വത്തില്‍ മലപ്പുറം ഇലക്ട്രിസിറ്റി കാര്യാലയത്തിന് മുന്നില്‍ യുവജന പ്രതിഷേധം ജില്ലാ പ്രസിഡന്റ് അഡ്വ: കെ കെ സമദ് ഉദ്ഘാടനം ചെയ്യുന്നു

യൂസുഫ് കലയത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ:സഫീര്‍ കിഴ്‌ശ്ശേരി അഡ്വ: വര്‍ഷ പൂക്കോട്ടൂര്‍,മണ്ഡലം സെക്രട്ടറി കെ വി നാസര്‍ സംസാരിച്ചു.