ആരോടും വ്യക്തി വിരോധമില്ല, പാർട്ടിയാണ് മുഖ്യം -മുഈനലി തങ്ങൾ
മലപ്പുറം: മുസ്ലിം ലീഗിലെ വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് കുറിപ്പുമായി യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മുഈനലി ശിഹാബ് തങ്ങൾ. ആരോടും വ്യക്തി വിരോധമില്ലെന്നും പാർട്ടിയാണ് മുഖ്യമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ശക്തിപ്പെടുത്താൻ ഒരുമയോടെ പ്രവർത്തിക്കും. എല്ലാം കലങ്ങി തെളിയും. കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല. പ്രഥമ പരിഗണന പിതാവിന്‍റെ ആരോഗ്യ പരിപാലനത്തിലാണ്. ജയ് മുസ്ലിം ലീഗ് -അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വാർത്താസമ്മേളനത്തിനിടെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി ആരോപണങ്ങൾ ഉന്നയിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തങ്ങൾ കുടുംബത്തിന്‍റെ പാരമ്പര്യം മുഈനലി ലംഘിച്ചതായും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ മുഈനലി പങ്കെടുത്തത് ഉചിതമായില്ലെന്നുമാണ് ലീഗ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തിയത്