ബി.ജെ.പി. പ്രതിഷേധ ധര്‍ണ്ണ നടത്തി
മലപ്പുറം : മലപ്പുറം മുനിസിപ്പല്‍ ബസ്സ്റ്റാന്റ് റിംഗ് റോഡ് തകര്‍ന്ന് അപകടത്തിലായ സ്ലാബ് മാറ്റി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുനിസിപ്പല്‍ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ മണ്ഡലം പ്രസിഡന്റ് വിനോദ് കോലാര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കൗണ്‍സിലര്‍മാരായ ഊരകം വേലായുധന്‍ എ.പി.ഉണ്ണി ജില്ലാ കമ്മിറ്റി അംഗം വില്ലോടി സുന്ദരന്‍ ജയന്‍ കരുമത്തില്‍, കെ.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.