Fincat

പിന്നോക്ക സംവരണം; കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നു: ഇ. ടി. മുഹമ്മദ്‌ ബഷീർ.

പിന്നോക്ക വിഭാഗത്തിന്റെ സംവരണം അടക്കമുള്ള പ്രശ്നങ്ങളെ ബി.ജെ.പി സർക്കാർ തകിടം മറിക്കുകയാണെന്നും ഭരണഘടനാപരമായ അവകാശങ്ങൾ ഒന്നിനു പിറകെ ഒന്നായി ഹനിക്കുകയാണെന്നും മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ലോക്സഭയിൽ,ഭരണഘടനയുടെ 127 ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

1 st paragraph

ഭരണഘടന ആർട്ടിക്കിൾ 15(A), 16(A) എന്നിവ പ്രകാരം അർഹതപ്പെട്ട പ്രതിനിധ്യം ലഭിച്ചിട്ടില്ലാത്ത വിഭാഗങ്ങൾക്ക് ആവശ്യമായ പദ്ധതികൾ നടത്തുന്നതിന് പകരം അതേ വകുപ്പ് ഉപയോഗിച്ച് സാമ്പത്തിക സംവരണ ഭേദഗതി കൊണ്ടുവരികയാണ് ബി ജെ പി സർക്കാർ ചെയ്തത്. മുസ്ലിം ലീഗ് അതിനെ ശക്തിയായി എതിർത്തിട്ടുണ്ട്. സംവരണ തത്വം നിലനിർത്തുന്നതിന് വിട്ടു വീഴ്ച്ചയില്ലാത്ത നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചു പോന്നിട്ടുള്ളത്. സാമ്പത്തിക മാനദണ്ഡം കൊണ്ടുവന്ന് സംവരണത്തിന്റെ ആത്മാവിനെ ഹനിക്കുന്ന സമീപനം എടുത്ത ബിജെപി ഗവണ്മെന്റിനെ പ്രീതിപ്പെടുത്തുന്ന നയമാണ് കേരളത്തിലെ ഇടത് സർക്കാറും സ്വീകരിച്ചത്.

2nd paragraph

തന്റെ പ്രസംഗം തടസ്സ പെടുത്താൻ ശ്രമിച്ച സിപിഎം എം.പി, എ. എം.ആരിഫിനോട് ഇക്കാര്യത്തിൽ ബിജെപിയുടെ താല്പര്യത്തിന് കൂട്ടുനിന്ന പാരമ്പര്യമാണ് നിങ്ങളുടെ സർക്കാർ കേരളത്തിൽ കാണിച്ചതെന്ന് ഇ. ടി. മുഹമ്മദ്‌ ബഷീർ തിരിച്ചടിച്ചു.ഉദ്യോഗവും, തൊഴിൽ രംഗവും സ്വകാര്യ മേഖലയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ മേഖലയിലും സംവരണം ഏർപ്പെടുത്തുന്നത് സാമൂഹിക നീതിയുടെ അനിവാര്യതയാണെന്നും എം.പി ചൂണ്ടിക്കാട്ടി.