വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ യുടെ പ്രതിഷേധം
തിരൂർ: വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി. തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ
സിറ്റി ജംഗ്ഷനിൽ നടന്ന പരിപാടി ബ്ലോക്ക് സെക്രട്ടറി സി ഒ ബാബുരാജ് ഉദ്ഘാടനം ചെയ്തു.
കെ പി ഷാജിത് അധ്യക്ഷനായി പി സുമിത് , എം മിർഷാദ്, ഷൈജു തിരുന്നാവായ, എന്നിവർ സംസാരിച്ചു.