കുറ്റിപ്പുറത്ത് ഒമ്പത് വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: ഒമ്പതു വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മൂടാൽ ചുങ്കം റോഡ് എം.എം.എം ഹൈസ്കൂളിന് സമീപം താമസിക്കുന്ന കുണ്ടനിയിൽ അഷറഫിന്റെ മകൻ മുഹമ്മദ് ഹഫീഫ് (9)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ അശുപത്രിയിലേക്ക് മാറ്റി. മാതാവ്: റഫീന. ഹഫീഫ സഹോദരിയാണ്.