Main Banner

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു.

ബെംഗളൂരു ∙ കന്നഡ സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം വിവേക് (35) ഷോക്കേറ്റു മരിച്ചു. മറ്റു 2 പേർക്കു പരുക്കേറ്റു. രാമനഗര ബിഡദിക്കു സമീപം ജോഗേനഹള്ളിയിൽ അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന ‘ലവ് യൂ രച്ചു’വിന്റെ സെറ്റിലാണു സംഭവം. ക്രെയിനും ഇരുമ്പുകയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗ ചിത്രീകരണത്തിനിടെ ഇവ 11കെവി വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്.

1 st paragraph

രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിവേക് മരിച്ചിരുന്നു. പരുക്കേറ്റവരെയും ഇവിടെ പ്രവേശിപ്പിച്ചിട്ടgുണ്ട്. നേരത്തെ അനുമതി തേടാതെ സ്വകാര്യ റിസോർട്ടിൽ ഷൂട്ടിങ് നടത്തിയതിനു ബിഡദി പൊലീസ് കേസെടുത്തു. 2016ൽ ദുനിയാ വിജയിന്റെ ‘മസ്തിഗുഡി’ സിനിമാ ചിത്രീകരണത്തിനിടെ ഹെലിക്കോപ്റ്ററിൽ നിന്നു തിപ്പഗൊണ്ടനഹള്ളി തടാകത്തിലേക്കു ചാടിയ 2 സ്റ്റണ്ട് താരങ്ങൾ മുങ്ങിമരിച്ചിരുന്നു.

2nd paragraph