എ.ടി.എമ്മുകളിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ
ന്യൂഡൽഹി: എ.ടി.എമ്മുകളിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താനുള്ള നിർദേശം നടപ്പിലാകുന്നു. ഒക്ടോബർ ഒന്ന് പുതിയ പുതിയ നിർദേശം നടപ്പാക്കി തുടങ്ങുമെന്ന് ആർ.ബി.ഐ അറിയിച്ചു.

എ.ടി.എമ്മുകളിൽ 10 മണിക്കൂറിലധികം സമയം പണമില്ലാതിരുന്നാലാണ് പിഴ ചുമത്തുക. ബാങ്കുകൾക്കും വൈറ്റ് ലേബൽ എ.ടി.എം നെറ്റ്വർക്കുകൾക്കും പുതിയ ഉത്തരവ് ബാധകമാവും.

ഇത്തരത്തിൽ 10,000 രൂപയാണ് പിഴയായി ഈടാക്കുക. ഇതുമായി ബന്ധപ്പെട്ട് ആർ.ബി.ഐ ബാങ്കുകൾക്ക് സർക്കുലർ അയച്ചിട്ടുണ്ട്.