കലാ സാംസ്ക്കാരിക പ്രവർത്തകരോടുള്ള അവഗണന ഐ എൻ എ യു സി പ്രതിഷേധ സംഗമം നടത്തി

മലപ്പുറം: കലാ സാംസ്ക്കാരിക പ്രവർത്തകരോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ കലാപ്രവർത്തകർ കലാ സംഗമവും പ്രതിഷേധവും നടത്തി മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ടാണ് പ്രതിഷേധവും ധർണ്ണയും നടത്തിയത്.

ഓണം അടുത്ത് വരുന്ന സമയത്ത് സംസ്ഥാനത്തുള്ള എല്ലാ മേഖലയിലുള്ള കലാ പ്രവർത്തകർക്കും പലിശരഹിത വായ്പ ലഭ്യമാക്കണമെന്നും ഓണം അലവൻസ് അനുവദിക്കണമെന്നും ആവിശ്യപ്പെട്ടു.വിദ്യാലയങ്ങളിലും കലാലയങ്ങളിലും ആഴ്ചയിൽ ഒരു ദിവസം കലാപരിപാടികൾ അവതരിപ്പിക്കുവാനും കലാപരിശീലനത്തിനും അനുമതി നൽകുക കലാ പ്രവർത്തകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക സംഗീത നാടക അക്കാദമി കലാകാര ക്ഷേമനിധി പെൻഷനുകൾ ഏകീകരിക്കുക കലാകാര ക്ഷേമപദ്ധതി പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.

പ്രതിഷേധ ധർണ്ണ DCC പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ ഉത്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് നൗഫൽ മേച്ചേരി അദ്ധ്യക്ഷത വഹിച്ചു. I NTUC ജില്ലാ പ്രസിഡന്റ് വി.പി ഫിറോസ് മുഖ്യാതിഥി ആയിരുന്നു.സംസ്ഥാന പ്രസിഡന്റ് വി.പി ബിനേഷ് ശങ്കർ, സംസ്ഥാന സീനിയർ വൈസ്.പ്രസിഡന്റ് എൻ വി മുഹമ്മദലി, സംസ്ഥാന വൈ. പ്രസിഡന്റുമാരായ ഡോ.അബു കുമാളി, വിജീഷ് എളംങ്കുർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് അരുൺ ചെമ്പ്ര, സംസ്ഥാന സെക്രട്ടറിമാരായ റംഷീദ് മേലാക്കം,

അഷ്റഫ് ചെമ്പൻ, ബ്ലോക്‌ കോൺഗ്രസ്സ് പ്രസിഡന്റ് എം.കെ മുഹസിൻ, അച്ചംമ്പാട്ട് വീരാൻ കുട്ടി, പ്രസാദ് തിരുവാലി, രമ്യ ബി. ശങ്കർ, അഹമ്മദ് കുഞ്ഞി കൽപ്പകഞ്ചേരി ,ഷെബീർ നെല്ലിയാളി എന്നിവർ പ്രോട്ടോകോൾ വിവിധ സമയങ്ങളിലായി പ്രസംഗിച്ചു.ബിന്ദു ദയാൽ, ധനലക്ഷ്മി, സീന ,അനീഷ് മാസ്റ്റർ എന്നിവർ നിർത്തവും ശ്രീജേഷ് വിപിൻ, ഷിബു എന്നിവർ മേളവും ബാബു ഷാസ് ഹാർമോണിയനും, മനോജ് ചമ്രവട്ടം തബലയും, ഹനീഫ തിരൂർ, റമീഷബക്കർ ഗാനവും ആലപിച്ചു.