പൊന്നാനി സർക്കിൾ ഇൻസ്പെക്ടറെ ആദരിച്ചു.
പൊന്നാനി: ട്രാഫിക് നിയമ ലംഘനങ്ങൾക്കെതിരെ യും, ലഹരി ഉപയോഗത്തിനെതിരെയും ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, നിരവധി കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുകയും ചെയ്തതിന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ പൊന്നാനി സി ഐ വിനോദ് വലിയാറ്റുരിനെ ലീഡർ കെ കരുണാകരൻ സ്റ്റഡി സെൻറർ പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
നിയോജകമണ്ഡലം ചെയർമാൻ എ പവിത്രകുമാർ, മണ്ഡലംകോൺഗ്രസ്സ് പ്രസിഡണ്ടുമാരായ എൻ പി നബീൽ, എം അബ്ദുൽ ലത്തീഫ് ,സി ജാഫർ എന്നിവർ നേതൃത്വം നൽകി.