കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു
കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു. പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ എട്ടില്‍ കൂടുതലുള്ള പഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡുകളിലും പ്രത്യേകമായി കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),(5), 34 എന്നിവ പ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനാണ് വ്യാഴാഴ്ച മുതല്‍ ഒരാഴ്ചയിലേക്കുള്ള നിയന്ത്രണങ്ങള്‍ / ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. നേരത്തെ പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ 10ല്‍ കൂടുതലുള്ള പ്രദേശങ്ങളിലായിരുന്നു കര്‍ശന ലോക്ക്ഡൗണ്‍ നിയന്തണങ്ങള്‍. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതിനാലും രോഗ വ്യാപനം കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
WIPR എട്ടിന് മുകളില്‍ ഉള്ള പഞ്ചായത്ത് / നഗരസഭാ വാര്‍ഡുകളില്‍ പ്രത്യേക തീവ്ര കര്‍ശന ലോക്ക്ഡൗണ്‍ നിയന്തണങ്ങള്‍ ബാധകമായിരിക്കും.സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ കഴിഞ്ഞയാഴ്ച തുടര്‍ന്നുവന്ന ഇളവുകളും നിയന്ത്രണങ്ങളും തുടരുന്നതാണ്. മുഹര്‍റം, ഓണം, ജന്മാഷ്ടമി, ഗണേഷ് ചതുര്‍ത്ഥി, ദുര്‍ഗ പൂജ തുടങ്ങിയ ഉത്സവ / ആഘോഷ പരിപാടികളിലെ കൂട്ടം ചേരലുകള്‍ കോവിഡ് 19 വ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ഇത്തരം പ്രത്യേക ആഘോഷങ്ങളില്‍ യാതൊരുവിധ കൂട്ടം ചേരലുകളും അനുവദിക്കുന്നതല്ല. രണ്ടാഴ്ച മുമ്പെങ്കിലും കോവിഡ് 19 വാക്‌സിന്റെ ആദ്യഡോസ് എങ്കിലും എടുത്തവര്‍, 72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുളള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവര്‍, ഒരു മാസം മുന്‍പെങ്കിലും കോവിഡ് 19 രോഗം പിടിപെട്ട് ഭേദമായവര്‍ എന്നീ വ്യക്തികള്‍ വീട്ടിലില്ലാത്ത സാഹചര്യത്തില്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ ലഭിച്ചിട്ടില്ലാത്ത വ്യക്തികള്‍ക്കും അലര്‍ജിയോ മറ്റു രോഗങ്ങളോ മൂലം വാക്‌സിന്‍ എടുത്തിട്ടില്ലത്തവര്‍ക്കും അവശ്യ വസ്തുക്കള്‍ വാങ്ങുന്നതിന് വീട്ടില്‍ നിന്ന് പുറത്ത് പോകാവുന്നതാണ്. ഇത്തരം വ്യക്തികള്‍ക്ക് കടകളില്‍ വരുന്ന പക്ഷം വ്യാപാരികള്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതാണ്. വ്യാപാരികളും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ വിഭാഗത്തിലുള്ള വ്യക്തികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതും അവശ്യ വസ്തുക്കളുടെ ഹോം ഡെലിവറി ഉറപ്പാക്കുകയും ചെയ്യേണ്ടതാണെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മേഖലകള്‍
പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കൂടുതലുള്ള പഞ്ചായത്തുകള്‍, നഗരസഭ വാര്‍ഡുകള്‍.
പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കുറവുള്ളതും എന്നാല്‍ കോവിഡ് 19 ബാധിതരായിരിക്കുന്നവരുടെ എണ്ണം 20 ല്‍ കൂടുതലുമുള്ള പഞ്ചായത്ത് വാര്‍ഡുകള്‍.
* പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കുറവുള്ളതും കോവിഡ് 19 ബാധിതരായിരിക്കുന്നവരുടെ എണ്ണം 20 ല്‍ കുറവുള്ളതുമായ പഞ്ചായത്ത് വാര്‍ഡുകളില്‍ പഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന സംഘം മൈക്രോ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങള്‍.
പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കുറവുള്ളതും കോവിഡ് 19 ബാധിതരായിരിക്കുന്നവരുടെ എണ്ണം 20 ല്‍ കുറവുള്ളതുമായ നഗരസഭാ വാര്‍ഡുകളില്‍ നഗരസഭ സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന സംഘം മൈക്രോ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങള്‍.
* കോവിഡ് വ്യാപനതോതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ക്ലസ്റ്റര്‍ ആയി പ്രഖ്യാപിക്കുന്ന സ്ഥലങ്ങള്‍.പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കുറവുള്ളതും കോവിഡ് 19 ബാധിതരായിരിക്കുന്നവരുടെ എണ്ണം 20ല്‍ കുറവുള്ളതുമായ പഞ്ചായത്തുകള്‍, നഗരസഭാ വാര്‍ഡുകള്‍ എന്നിവയെ മൈക്രോ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി / നഗരസഭാ സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന സംഘത്തെ അധികാരപ്പെടുത്തിയിട്ടുണ്ട്.ഒരു വാര്‍ഡില്‍ അഞ്ച് മുതല്‍ 19 വരെ കോവിഡ് ബാധിതരുള്ള സ്ഥലങ്ങള്‍ മൈക്രോ കണ്ടെയ്‌മെന്റ് സോണുകളായിരിക്കും.
ഇത്തരം സ്ഥലങ്ങളിലും കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. മൈക്രോ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങള്‍, സ്ട്രീറ്റുകള്‍, മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍, ഫിഷ് ലാന്റിംഗ് സെന്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, റസിഡന്‍ഷ്യല്‍ ഏരിയ, ഫാക്ടറികള്‍, എം.എസ്.എം യൂണിറ്റുകള്‍, ഓഫീസുകള്‍, ഐ.ടി കമ്പനികള്‍, ഫ്‌ളാറ്റുകള്‍, 10 ല്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകള്‍ മുതലായവ സബ് വാര്‍ഡ് തലത്തില്‍ മൈക്രോ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിക്കാവുന്നതാണ്. ഇത്തരത്തിലുള്ള മൈക്രോ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങള്‍ നിശ്ചയിച്ച് പഞ്ചായത്ത് സെക്രട്ടറി / നഗരസഭ സെക്രട്ടറി കണ്‍വീനറും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസറും, ബന്ധപ്പെട്ട സ്ഥലത്തെ അധികാരപരിധിയിലുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും അടങ്ങുന്ന കമ്മറ്റിയാണ് ഉത്തരവിറക്കുക. ഈ കമ്മറ്റി എല്ലാ ദിവസവും യോഗം ചേര്‍ന്ന് മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ പ്രഖ്യാപിക്കണം. ഇങ്ങനെ പ്രഖ്യാപിക്കുന്ന പ്രദേശങ്ങള്‍ അടുത്ത ആഴ്ച കണ്ടെയന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്നില്ലെങ്കില്‍ പ്രസ്തുത സ്ഥലം കണ്ടെയ്‌മെന്റ് സോണില്‍ നിന്നും ഒഴിവാകുന്നതാണ്. കണ്ടെയ്‌മെന്റ് സോണാകുന്ന പ്രദേശങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കുന്ന കണ്ടെയ്‌മെന്റ് സോണുകളുടെ വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവി, ഡി.ഡി.പി, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ & നോഡല്‍ ഓഫീസര്‍, മുനിസിപ്പാലിറ്റി ഡിഡിഎംഎ എന്നിവര്‍ക്ക് ലഭ്യമാക്കും.
ഒരു വാര്‍ഡിലെ പ്രത്യേക പ്രദേശങ്ങളില്‍ അഞ്ചോ അതില്‍ താഴെയോ കോവിഡ് 19 ബാധിതരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിന് വിധേയമാക്കുകയും അവിടത്തെ വ്യാപനം പ്രത്യേക രീതിയില്‍ ആണെന്നും കോവിഡ് വ്യാപനം ഉണ്ടാകുമെന്നും ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ വിലയിരുത്തുന്ന പ്രദേശം ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിക്കും. ഈ ക്ലസ്റ്ററുകളിലും കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.കര്‍ശന ലോക്ക് ഡൗണ്‍ പ്രദേശങ്ങളിളിലും മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍
കര്‍ശന ലോക്ക്ഡൗണ്‍ പ്രദേശങ്ങള്‍/ കണ്ടയ്ന്‍മെന്റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുളള പോക്കുവരവ് നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായിരിക്കും.
പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ / പ്രവര്‍ത്തികള്‍, പെട്രോള്‍ പമ്പുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂര്‍വ്വ ശുചീകരണം, ചരക്കുഗതാഗതം, ചരക്കുകളുടെ ലോഡിംഗ് & അണ്‍ലോഡിംഗ്, അന്തര്‍ജില്ല യാത്ര (പാസ് / സത്യവാങ്മൂലം സഹിതം), മരണാന്തര ചടങ്ങുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവയ്ക്കു മാത്രമായിരിക്കും അനുമതി.
ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി വൈകുന്നേരം ഏഴ് മണിവരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
ബാങ്കുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഉച്ചയ്ക്ക് രണ്ട് മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കിന് പുറത്തും അകത്തും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ബാങ്ക് മാനേജര്‍മാര്‍ ഉറപ്പുവരുത്തണം. അല്ലാത്ത പക്ഷം ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ബാങ്കിലെ ജീവനക്കാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് സംബന്ധിച്ചുളള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം.
* അവശ്യ വസ്തുക്കളുടെ വില്‍പ്പന ഉച്ചയ്ക്ക് രണ്ട് മണിവരെ അനുവദിക്കും. ഇത്തരം സ്ഥാപനങ്ങള്‍ ജീവനക്കാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് സംബന്ധിച്ചുളള വിവരങ്ങളും പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദനീയമായ ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ചുളള വിവരങ്ങളും പ്രദര്‍ശിപ്പിക്കണം.
* നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാകുന്നതിന് മുമ്പായി അതാത് പഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡുകളിലും ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഉച്ചഭാഷിണിയിലൂടെ പൊതുജനങ്ങളെ അറിയിക്കണം.
* മുകളില്‍ അനുവദിച്ചിട്ടുളള പ്രവര്‍ത്തികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
* പൊതുഗതാഗതം (കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍) കോവിഡ് പ്രാട്ടോകോള്‍ പാലിച്ച് അനുവദിക്കുന്നതാണ്. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.
* 10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും പ്രായമുള്ളവര്‍ യാതൊരു കാരണവശാലും വ്യക്തമായ കാര്യങ്ങളില്ലാതെ പൊതു സ്ഥലങ്ങളിലോ കടകളിലോ പോകരുത്.കോവിഡ് നിര്‍വ്യാപനത്തിനായി ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരുകാരണവശാലും ലംഘിക്കരുതെന്ന് ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2005 ലെ ദുരന്തനിവാരണ നിയമം, ഐ.പി.സി സെക്ഷന്‍ 188, 2021 ലെ കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവ പ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കൂടുതലുള്ള കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പഞ്ചായത്തുകള്‍
ചാലിയാര്‍, ചുങ്കത്തറ, എടക്കര, മൂര്‍ക്കനാട്, പോത്തുകല്‍, പുലാമന്തോള്‍.കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍കൊണ്ടോട്ടി – മൂന്ന്, 13, 28 വാര്‍ഡുകള്‍കോട്ടക്കല്‍ – 18, 31 വാര്‍ഡുകള്‍മലപ്പുറം – ഒമ്പത്, 29, 32 വാര്‍ഡുകള്‍മഞ്ചേരി – നാല്, അഞ്ച്, ഒമ്പത്, 10, 17, 24, 36, 41, 45, 46, 48 വാര്‍ഡുകള്‍നിലമ്പൂര്‍ – മൂന്ന്, ആറ്, ഏഴ്, എട്ട്, 10, 11, 12, 17, 18, 21, 22, 28, 32 വാര്‍ഡുകള്‍പെരിന്തല്‍മണ്ണ – ആറ്, എട്ട്, ഒമ്പത്, 11, 16, 17, 19, 20, 22, 23, 24, 25, 26, 28 വാര്‍ഡുകള്‍പൊന്നാനി – അഞ്ച്, ഒമ്പത് വാര്‍ഡുകള്‍
താനൂര്‍ – ഏഴ്, എട്ട്, 10, 17, 34, 35, 41, 42, 43 വാര്‍ഡുകള്‍തിരൂര്‍ – ആറ്, ഏഴ്, 16 വാര്‍ഡുകള്‍വളാഞ്ചേരി – അഞ്ച്, 11, 13, 20, 31 വാര്‍ഡുകള്‍