Fincat

മലപ്പുറത്ത് ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസ്: മകന് പത്ത് വര്‍ഷം കഠിന തടവ്

മഞ്ചേരി: മലപ്പുറത്ത് ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് പത്ത് വര്‍ഷം കഠിന തടവ്. പോത്തുകല്ല് സ്വദേശിനി പെരുങ്കല്ലത്ത് രാധാമണിയാണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിത് കുമാറാണ് പ്രതി. 2017 ഏപ്രിലിലായിരുന്നു കൊലപാതകം.

തല ചുമരിലിടിച്ചായിരുന്നു രാധാമണി പ്രജിത് കൊലപ്പെടുത്തിയത്.കേസില്‍ പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. മഞ്ചേരി അഡീഷന്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.