വിദ്യാഭ്യാസ അവകാശ നിയമം സർക്കാർ ലംഘിക്കുന്നു. അഡ്വ.പി. എം.എ. സലാം.

മലപ്പുറം: പതിനാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബ്ബന്ധിതവുമായ വിദ്യാഭ്യാസം നൽകണം എന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ സർക്കാർ വ്യപകമായി ലംഘിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം പറഞ്ഞു.സർക്കാറിന്റെ ഈ നയം കാരണമാണ് ഓൺലൈൻ പഠനത്തിനാവശ്യമായ ഉപകരണങ്ങൾ ഇല്ലാതെ കുട്ടികൾ ബുദ്ധിമുട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.ഡി.ഇ ഓഫീസ് നിൽപ്പു സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് മജീദ് കാടേങ്ങൽ അധ്യക്ഷത വഹിച്ചു. നിയമിക്കപ്പെട്ട മുഴുവൻ അധ്യാപകർക്കും അംഗീകാരവും ശമ്പളവും നൽകുക, സർവ്വീസിലുള്ള മുഴുവൻ അധ്യാപകരേയും കെ.ടെറ്റിൽ നിന്നൊഴിവാക്കുക, ഓൺലൈൻ പഠനത്തിനാവശ്യമായ ഉപകരണങ്ങൾ സർക്കാർ തന്നെ വിതരണം ചെയ്യുക, കോവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ വിടുതൽ ചെയ്യുക, പ്രൈമറി ഹെഡ്മാസ്റ്റർ തസ്തിക നികത്തുക, കായികധ്യാപകരുടെയും മറ്റു സ്പെഷ്യലിസ്റ്റ് അധ്യാപകരുടെയും പ്രശ്നങ്ങൾ പരിഹരിക്കുക, മലബാർ ജില്ലകളിൽ പ്ലസ്ടു വിന് അധിക ബാച്ചുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

മുൻ സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല വാവൂർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി എം.അഹമ്മദ്, ജില്ലാ ജനറൽ സെക്രട്ടറി എൻ.പി.മുഹമ്മദാലി, സംസ്ഥാന ഭാരവാഹികളായ പി കെ.എം ഷഹീദ്, വി.എ ഗഫൂർ, കെ.ടി അമാനുള്ള, റഹീം കുണ്ടൂർ, പി.വി ഹുസൈൻ, ജില്ലാ ട്രഷറർ കോട്ട വീരാൻ കുട്ടി, എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കർ . ഇ.പി.എ ലത്തീഫ് ,എന്നിവർ പ്രസംഗിച്ചു.സമരത്തിന് കെ.എം ഹനീഫ, എ.എ സലാം, എം.മുഹമ്മദ് സലീം , പി.മുഹമ്മദ് ഷമീം, ഇസ്മായിൽ പൂതനാരി, ജലീൽ വൈരങ്കോട്, ബഷീർ തൊട്ടിയൻ, റിയാസ്മോൻ ബി, നാസർ കാരാടൻ, ഫെബിൻ കളപ്പാടൻ, യാക്കൂബ് കിടങ്ങയം എന്നിവർ നേതൃത്വം നൽകി.