നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2017 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10188 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2017 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 651 പേരാണ്. 2183 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്ക് ധരിക്കാത്ത 10188 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 108 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 328, 28, 150തിരുവനന്തപുരം റൂറല്‍ – 247, 41, 86കൊല്ലം സിറ്റി – 645, 34, 61കൊല്ലം റൂറല്‍ – 64, 64, 155പത്തനംതിട്ട -43, 39, 121ആലപ്പുഴ – 26, 7, 43കോട്ടയം – 127, 111, 384ഇടുക്കി – 60, 13, 14എറണാകുളം സിറ്റി – 104, 28, 24എറണാകുളം റൂറല്‍ – 88, 25, 160തൃശൂര്‍ സിറ്റി – 5, 5, 8തൃശൂര്‍ റൂറല്‍ – 12, 7, 60പാലക്കാട് – 32, 34, 87മലപ്പുറം – 64, 60, 214കോഴിക്കോട് സിറ്റി – 1, 0, 2കോഴിക്കോട് റൂറല്‍ – 60, 71, 5വയനാട് – 23, 0, 45കണ്ണൂര്‍ സിറ്റി – 50, 50, 187കണ്ണൂര്‍ റൂറല്‍ – 1, 0, 143കാസര്‍ഗോഡ് – 37, 34, 234