Fincat

ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് സർക്കാർ സൗകര്യമൊരുക്കും : മന്ത്രി വി അബ്ദുറഹ്മാൻ

താനൂർ: മലപ്പുറം ജില്ലയിൽ നിന്ന് പത്താം ക്ലാസ് വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് സർക്കാർ സൗകര്യമൊരുക്കുമെന്നും ഇതു സംബന്ധിച്ച് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക പരിഹരിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വിജയിച്ച വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പകര പൗരസമിതി സംഘടിപ്പിച്ച ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

1 st paragraph

പരമ്പരാഗത കോഴ്സുകൾക്ക് പുറമെ പുതുതലമുറ കോഴ്സുകളുടെ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ബോധവന്മാരാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച ക്ലാസിൽ സിജി ഇന്ത്യയുടെ ട്രെയിനർ എൻ കെ മുജീബ് റഹ്മാൻ ക്ലാസെടുത്തു. പൗരസമിതി പ്രസിഡൻ്റ് സമദ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ജാബിർ, ഭാരവാഹികളായ റിയാസ് പാറപ്പുറത്ത്, ദാമോദരൻ, ടി പി തമീം, സമദ് ചക്കാലക്കൽ, ബഷീർ കളത്തിൽ, കൂടാത്ത് മുഹമ്മദ്‌ കുട്ടി ഹാജി, ടി പി മുഹിയുദ്ദീൻ, ടി ഹമീദലി, ജൈസൽ പാറപ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു.