കാരുണ്യത്തിന്റെ ബിരിയാണി ചലഞ്ചിനു തുടക്കമായി
താനൂർ: സ്വാതന്ത്ര ദിനത്തിന്റെ 75 മത് വാർഷികത്തോടനുബന്ധിച്ച് താനാളൂരിൽഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന് തുടക്കമായി.കിടപ്പിലായ രോഗികളുടെ പരിചരണവും പുനരധിവാസവും ലക്ഷൃം വെച്ച്കഴിഞ്ഞ 7 വർഷമായി താനാളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനാണ്ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത് താനാളൂരിലെയും പരിസരത്തുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെയും400 ൽ പരംകിടപ്പിലായ രോഗികളെ ഹസ്തം അവരവരുടെ വീടുകളിലെത്തി പരിചരിക്കുന്നുണ്ട്. ഓഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തിൽ നടത്തുന്ന പരിപ്പാടിയിൽ20000 പാക്കറ്റ് ബിരിയാണികൾ വീടുകളിൽ എത്തിച്ചു നൽകുന്നത്.പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഡി.വൈ.എസ്.പി എം.ഐ.ഷാജി നിർവഹിച്ചു.
ട്രസ്റ്റ് പ്രസിഡണ്ട് ടി.പി. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചുഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക, വൈസ് പ്രസിഡണ്ട് വി അബ്ദു റസാഖ്, അംഗം കെ.എൻ. മുത്തുക്കോയ തങ്ങൾ,മുജീബ് താനാളൂർ, സി.കെ.അബ്ദുറഹിം.ടി. അബ്ദുറഹിമാൻ ഹാജി, മാടമ്പാട്ട് അബ്ദുൽ മജിദ്, വി.അബ്ദുറഹിമാൻ ,എം.സി.അബുബക്കർ .എന്നിവർ പ്രസംഗിച്ചു