കരിപ്പൂരിൽ തിരൂർ,തിരുനാവായ സ്വദേശികളിൽ നിന്ന് സ്വർണം പിടികൂടി
കോഴിക്കോട്: ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ എത്തിയ 2 യാത്രക്കാരിൽ നിന്നായി 1.22 കോടി വിലമതിക്കുന്ന 2.545 കിലോ സ്വർണം കരിപ്പൂരിൽ പിടികൂടി.
തിരുനാവായ സ്വദേശിയിൽ നിന്ന് 1.48 കിലോയും തിരൂർ സ്വദേശിയിൽ നിന്ന് 1.06 കിലോ സ്വര്ണവുമാണ് പിടികൂടിയത്.
മലദ്വാരത്തിനകത്തും പാന്റിനുള്ളിലും ഗുളിക രൂപത്തിലാക്കിയ നിലയിലാണ് സ്വർണം കടത്തിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ കിരൺ, സൂപ്രണ്ട് ഗഗൻദീപ് രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.