ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പതാക ഉയർത്തിയത് തലതിരിഞ്ഞ്
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ആദ്യം ഉയർത്തിയത് തലതിരിഞ്ഞ്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് പതാക ഉയർത്തിയത്. അബദ്ധം മനസിലാക്കിയ ഉടൻ തിരുത്തി. കയർ കുരുങ്ങിയതുകൊണ്ട് സംഭവിച്ചതാണെന്നാണ് നൽകുന്ന വിശദീകരണം.

പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ദേശീയ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യ സമരസേനാനിയും മുതിർന്ന ബി. ജെ. പി നേതാവുമായ അയ്യപ്പൻപിള്ളയെ ആദരിക്കുകയും ചെയ്തു
https://m.facebook.com/story.php?story_fbid=4289547741129829&id=582049905212983
