എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി

ന്യൂഡൽഹി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം.പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി.രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയിൽ എത്തിയത്.ജവഹർ ലാൽ നെഹ്‌റുവിനെയും അംബേദ്കറേയും പ്രധാനമന്ത്രി അനുസ്മരിച്ചു. കൊവിഡ് പോരാളികൾക്ക് മോദി ആദരം അർപ്പിച്ചു. പുതു ഊർജം പകരുന്ന വർഷമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

‘രാജ്യം ആദ്യം, എപ്പോഴും ആദ്യം’ എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം. ടോക്യോ ഒളിമ്പിക്‌സ് 2020 ൽ മെഡൽ നേടിയ അത്‌ലറ്റുകൾ ചടങ്ങിൽ പങ്കെടുത്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ചെങ്കോട്ടയിലെ ചടങ്ങുകൾ നടക്കുന്നത്.
