വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട; രണ്ട് കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചു
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ നിന്നായി അഞ്ചേമുക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടിയത്. രണ്ട് കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തത്.
കാലിക്കറ്റ് എയർപോർട്ട് ഡിആർഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ഷാർജയിൽ നിന്ന് വന്ന ഫ്ളൈറ്റ് G9 454 യാത്രക്കാരനായ മലപ്പുറം സ്വദേശിയിൽ നിന്നും 3.36 കിലോഗ്രാം സ്വർണ്ണ സംയുക്തം പിടിച്ചെടുത്തു മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചും കാലുകളിൽ പൊതിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.
ഷാർജയിൽ നിന്ന് വന്ന ഫ്ളൈറ്റ് G9 456 യാത്രക്കാരനായ കോഴിക്കോട് സ്വദേശിയിൽ നിന്നും 501 ഗ്രാം സ്വർണ്ണ സംയുക്തം മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പിടിച്ചെടുത്തു
ഷാർജയിൽ നിന്ന് വന്ന ഫ്ളൈറ്റ് IX 354 ൽ കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 1069 ഗ്രാം സ്വർണ്ണ സംയുക്തം മലാശയത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പിടിച്ചെടുത്തു.
ഷാർജയിൽ നിന്ന് വന്ന ഫ്ളൈറ്റ് IX 354 ൽ മലപ്പുറം കാരേക്കാട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 854 ഗ്രാം സ്വർണ്ണ സംയുക്തം മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പിടിച്ചെടുത്തു .
പരിശോധനയിൽ കിരൺ ടി എ, ഡെപ്യൂട്ടി കമ്മീഷണർ സൂപ്രണ്ടുമാർ സുധീർ കെ റഫീഖ് ഹസ്സൻ കൈലാഷ് ചന്ദ് ദയാമ പ്രേം പ്രകാശ് മീണ സൗരഭ് കുമാർ ഇൻസ്പെക്ടർമാർ ബാദൽ ഗഫൂർ ചേതൻ ഗുപ്ത രാജീവ് കെ റഹീസ് എൻ മിനിമോൾ ടി അരവിന്ദ് ഗുലിയ സുമൻ ഗോദാര ഹെഡ് ഹവിൽദാർ രവീന്ദ്രൻ എം എൽ ജമാലുദ്ദീൻ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.