സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പൊന്നാനി: ഈഴുവത്തിരുത്തി മേഘല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.പി കുമാരൻ മാസ്റ്റർ, കെ സൈനുദ്ദീൻ, സി വേലായുധൻ, പി സദാനന്ദൻ, കെ റിയാസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.