ഹീറോസ് ആർട്സ് ആൻറ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു

തിരുന്നാവായ: കദനങ്ങാടി ഹീറോസ് ആർട്സ് ആൻറ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനമാഘോഷിച്ചു – ക്ലബ് പരിസരത്ത് നടന്ന പരിപാടിയിൽ ‘ പ്രസിഡണ്ട് – മുസ്തഫ എന്ന മാനു പതാക ഉയർത്തി -രക്ഷാ ധികാരി – സി പി ‘ സൈതാലി ‘അധ്യക്ഷത വഹിച്ചു.ഉപദേശക സമിതി ചെയർമാൻ – ഇ പി എ – ലത്തീഫ് മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

രാജ്യത്തിൻ്റെ ഐക്യത്തിനും – മതേതരത്വത്തിനും വേണ്ടി പ്രവർത്തിക്കാനും വർഗീയ ശക്തികൾക്കെതിരെ ബോധവൽക്കരരണം നടത്താനും ക്ലബ് പ്രവർത്തകർ പ്രതിജ്ഞ എടുത്തു – സെക്രട്ടറി – ഇ പി – ബക്കർ സ്വാഗതമാശംസിച്ചു.സി വി – കബീർ.ടി പി’ ലത്തീഫ് -സൽമാൻ – – പി പി – അസീസ്- സി കെ – സൈതാലി തുടങ്ങിയവർ പ്രസംഗിച്ചു