നാഷണല്‍ യൂത്ത് ലീഗ് സ്വാതന്ത്ര്യ ദിന പ്രതിജ്ഞാ സദസ്സ്

മലപ്പുറം : ‘ജനാധിപത്യത്തിന്റെ കരുത്താവുക മതേതരത്വത്തിന്റെ പോരാളിയാവുക എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാതന്ത്ര്യദിനത്തില്‍ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരമുള്ള ‘പ്രതിജ്ഞ സദസ്സ്’ മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് ശംസീര്‍ കരുവന്‍ തുരുത്തി ഉല്‍ഘാടനം ചെയ്ത്. അധിനിവേശ സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് പൊരുതി നേടിയ സ്വാതന്ത്രത്തെ ഫാസിസ്റ്റ് ശക്തികള്‍ക്ക് മുന്നില്‍ അടിയറവെക്കില്ലെന്ന് പ്രതിജ്ഞാ സദസ്സില്‍ പ്രതിജ്ഞ എടുത്തു. മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ നാഷണല്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റഹിം വട്ടപ്പാറ അദ്യക്ഷം വഹിച്ചു.

നാഷണല്‍ യൂത്ത് ലീഗ് മലപ്പുറത്ത് നടത്തിയ സ്വാതന്ത്ര്യ ദിന പ്രതിജ്ഞാ സദസ്സ്

ഐ എന്‍ എല്‍. സംസ്ഥാന കമ്മറ്റി അംഗം പി കെ എസ്. മുജീബ് ഹസ്സന്‍ ജില്ലാ സെക്രട്ടറി ഖാലിദ് മഞ്ചേരി, എന്‍ എം. മശ്ഹൂദ്, അബ്ദുള്ള പൂക്കോട്ടൂര്‍ , നാസര്‍ മാമ്പറമ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സഫീര്‍ പട്ടര്‍ കുളം, സാലിം മഞ്ചേരി, സിദ്ധീഖ് ഉള്ളാടന്‍ കുന്ന്, മുഹമ്മദ് റിയാഫ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്ത്വം നല്‍കി.