നെടുമ്പാശേരി – ലണ്ടൻ: എയർഇന്ത്യ സർവീസ് ബുധനാഴ്ച മുതൽ

നെടുമ്പാശേരി: നെടുമ്പാശേരിയിൽനിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ നേരിട്ടുള്ള സർവീസ് ബുധനാഴ്ച ആരംഭിക്കും. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന സംസ്ഥാനത്തെ ഏക വിമാനത്താവളമാകുകയാണ് നെടുമ്പാശേരി.

ഞായർ, വെള്ളി, ബുധൻ ദിവസങ്ങളിലായി ആഴ്ചയിൽ മൂന്നുവീതം സർവീസുകളാണ് ലണ്ടനിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ലണ്ടൻ – കൊച്ചി – ലണ്ടൻ റൂട്ടിൽ ബുക്കിംഗ് തുടങ്ങി. ആദ്യദിനം തന്നെ രണ്ട് സർവീസുകളുടെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയി.