കേരളത്തിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല. വ്യാപാര സ്ഥാപനങ്ങൾക്കും പൊതു ഗതാഗതത്തിനും അനുമതി. മദ്യശാലകൾ തുറക്കില്ല. ആൾക്കൂട്ടം ഒഴിവാക്കാൻ പോലീസിന്റെ കർശന പരിശോധന. സ്വാതന്ത്ര്യ ദിനമായതിനാലാണ് ഇന്നത്തെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കിയത്.

മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിൽ ലോക്ഡൗൺ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്നും അറിയിച്ചിരുന്നു.