Fincat

കേരള ദളിത് ഫെഡറേഷന്‍ ഓണക്കോടി വിതരണവും ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും നടന്നു

വളാഞ്ചേരി: മഹാത്മ അയ്യങ്കാളിയുടെ 158-ാം ജയന്തിയോടനുബന്ധിച്ച് കേരള ദളിത് ഫെഡറേഷന്‍ കോട്ടക്കല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണക്കോടി വിതരണവും എസ്.എസ്.എല്‍,സി പ്ലസ് ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും നടന്നു.

1 st paragraph

പരിപാടി കോട്ടക്കല്‍ എം.എല്‍.എ പ്രെഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.മഹാത്മ അയ്യങ്കാളിയുടെ 158-ാം ജയന്തിയോടനുബന്ധിച്ച് കോട്ടക്കല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണക്കോടി വിതരണവും എസ്.എസ്.എല്‍,സി പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും നടന്നു.ഓണക്കോടി വിതരോണദ്ഘാടനം പ്രെഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ നിര്‍വ്വഹിച്ചു.

2nd paragraph

എസ്.എസ്.എല്‍,സി പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് വളാഞ്ചേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ ആദരിച്ചുവളാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ കെ.വി ഉണ്ണികൃഷ്ണന്‍,വേലായുധന്‍ കോട്ടപ്പുറം,വേലായുധന്‍ എന്ന മാനു ജില്ലാ വൈസ്പ്രസിഡന്റ് റോയി വളാഞ്ചേരി,വി.പി മണി മഞ്ചിറ,നന്ദന്‍ എന്നിവര്‍ സംസാരിച്ചു.വളാഞ്ചേരി മുന്‍സിപ്പാലിറ്റിയില്‍ പൊതുസ്മശാനത്തിനായി കേരള ദളിത് ഫെഡറേഷന്‍ എം.എല്‍.എയ്ക്കും,നഗരസഭ ചെയര്‍മാനും നിവേദനം നല്‍കി