കര്‍ഷകരുടെ വായ്പകളുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കണം – കര്‍ഷക കോണ്‍ഗ്രസ്

മലപ്പുറം : കര്‍ഷകരുടെ വായ്പകളുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കുക, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 5000 രൂപയാക്കുക, പ്രകൃതിക്ഷോഭത്തില്‍ വിളനാശം സംഭവിച്ച കര്‍ഷകരുടെ നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുക, നാളികേര സംഭരണ വില കിലോക്ക് 40 രൂപയായി പ്രഖ്യാപിക്കുക, വന്യമൃഗശല്യം തടയാന്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ നില്‍പ്പുസമരം നടത്തി.

വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ സമരം എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ പ്രസിഡന്റ് എ പി രാജന്‍ അധ്യക്ഷത വഹിച്ചു. എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചാലില്‍ ഇസ്മായില്‍ ഹാജി, പി. കെ അബ്ദുല്‍ അസീസ്, അറക്കല്‍ കൃഷ്ണന്‍, സി പി കുഞ്ഞി മുഹമ്മദ്, ടി പി ഉസ്മന്‍, അത്തിക്കല്‍ കുഞ്ഞാന്‍, നടത്തില്‍ ഹാരിസ്, പോക്കര്‍ മലപ്പുറം, ശശി പെരിന്തല്‍മണ്ണ പ്രസംഗിച്ചു.