കോവിഡ് 19: ജില്ലയില്‍ തിങ്കളാഴ്ച 1,693 പേര്‍ക്ക് വൈറസ്ബാധ രോഗമുക്തരായത് 2,551 പേര്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.67 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,632 പേര്‍ഉറവിടമറിയാതെ 41 പേര് രോഗബാധിതരായി ചികിത്സയില്‍ 30,172 പേര് ആകെ നിരീക്ഷണത്തിലുള്ളത് 79,118 പേര്
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഓഗസ്റ്റ് 16) 1,693 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.67 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയ ഈ ദിവസം 1,632 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 41 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്.
കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 20 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2,551 പേരാണ് തിങ്കളാഴ്ച കോവിഡ് രോഗമുക്തരായത്. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 4,22,716 ആയി. 79,118 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 30,172 പേര് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 875 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 365 പേരും 160 പേര് കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 374 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 1,811 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.നിയന്ത്രണമല്ല, സ്വയം കരുതലാവാംവിനോദ സഞ്ചാര മേഖലകളുള്‍പ്പടെ തുറന്ന സാഹചര്യത്തില്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍.
തിരക്ക് ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ടവരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടതാണ്. കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും ഇത്തരം യാത്രകളില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഓഗസ്റ്റ് 16) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 17ആലങ്കോട് 06ആലിപ്പറമ്പ് 30അമരമ്പലം 20ആനക്കയം 22അങ്ങാടിപ്പുറം 29അരീക്കോട് 10ആതവനാട് 13ഊരകം 06ചാലിയാര്‍ 26ചീക്കോട് 10ചേലേമ്പ്ര 05ചെറിയമുണ്ടം 07ചെറുകാവ് 21ചോക്കാട് 18ചുങ്കത്തറ 11എടക്കര 17എടപ്പറ്റ 06എടപ്പാള്‍ 12എടരിക്കോട് 05എടവണ്ണ 22എടയൂര്‍ 17ഏലംകുളം 23ഇരിമ്പിളിയം 18കാലടി 13കാളികാവ് 12കല്പകഞ്ചേരി 08കണ്ണമംഗലം 17കരുളായി 09കരുവാരക്കുണ്ട് 33കാവനൂര്‍ 16കീഴാറ്റൂര്‍ 14കീഴുപറമ്പ് 02കോഡൂര്‍ 15കൊണ്ടോട്ടി 28കൂട്ടിലങ്ങാടി 17കോട്ടക്കല്‍ 13കുറുവ 17കുറ്റിപ്പുറം 06കുഴിമണ്ണ 10മക്കരപ്പറമ്പ് 06മലപ്പുറം 55മമ്പാട് 23മംഗലം 04മഞ്ചേരി 84മങ്കട 42മാറാക്കര 16മാറഞ്ചേരി 08മേലാറ്റൂര്‍ 02മൂന്നിയൂര്‍ 11മൂര്‍ക്കനാട് 14മൂത്തേടം 03മൊറയൂര്‍ 11മുതുവല്ലൂര്‍ 07നന്നമ്പ്ര 07നന്നംമുക്ക് 17നിലമ്പൂര്‍ 39നിറമരുതൂര്‍ 01ഒതുക്കുങ്ങല്‍ 04ഒഴൂര്‍ 15പള്ളിക്കല്‍ 11പാണ്ടിക്കാട് 17പരപ്പനങ്ങാടി 12പറപ്പൂര് 12പെരിന്തല്‍മണ്ണ 31പെരുമണ്ണ ക്ലാരി 03പെരുമ്പടപ്പ് 09പെരുവള്ളൂര്‍ 18പൊന്മള 05പൊന്മുണ്ടം 32പൊന്നാനി 20പൂക്കോട്ടൂര്‍ 11പോരൂര്‍ 16പോത്തുകല്ല് 10പുലാമന്തോള്‍ 04പുളിക്കല്‍ 17പുല്‍പ്പറ്റ 13പുറത്തൂര്‍ 03പുഴക്കാട്ടിരി 07താനാളൂര്‍ 23താനൂര്‍ 13തലക്കാട് 33തവനൂര്‍ 04താഴേക്കോട് 91തേഞ്ഞിപ്പലം 14തെന്നല 09തിരുനാവായ 07തിരുവാലി 14തൃക്കലങ്ങോട് 28തൃപ്രങ്ങോട് 09തുവ്വൂര്‍ 06തിരൂര്‍ 18തിരൂരങ്ങാടി 22ഊര്‍ങ്ങാട്ടിരി 06വളാഞ്ചേരി 07വളവന്നൂര്‍ 09വള്ളിക്കുന്ന് 05വട്ടംകുളം 11വാഴക്കാട് 39വാഴയൂര്‍ 06വഴിക്കടവ് 07വെളിയങ്കോട് 14വേങ്ങര 18വെട്ടത്തൂര്‍ 04വെട്ടം 07വണ്ടൂര്‍ 48