സൗദി അറേബ്യയിൽ മലപ്പുറം സ്വദേശിക്ക് കുത്തേറ്റു
റിയാദ്: മലയാളി യുവാവിനെ ജിദ്ദ നഗരത്തിൽ അക്രമികൾ കുത്തി പരിക്കേൽപ്പിച്ചു. മലപ്പുറം ഊർക്കടവ് സ്വദേശി മുഹമ്മദലിക്കാണ് കഴുത്തിൽ കുത്തേറ്റത്.

യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഫ്രിക്കൻ വംശജരെന്ന് സംശയിക്കുന്ന കൊള്ള സംഘമാണ് ആക്രമിച്ചതെന്ന് കരുതുന്നു. അൽറായ കുടിവെള്ള കമ്പനിയിൽ ജീവനക്കാരനാണ് മുഹമ്മദലി.