പഴമയുടെ പ്രൗഢി വീണ്ടെടുത്ത് തിരുവോണത്തെ വരവേൽക്കാൻ ‘കാക്കപ്പൂവ്’

തിരൂർ: പഴമയുടെ പ്രൗഡി ഒട്ടും കുറയാതെ തിരുവോണത്തെ വരവേൽക്കാൻ ഒരു ഗ്രാമത്തിലെ ആബാല വൃദ്ധം ജനങ്ങളും ആവേശത്തിലാണ് പ്രായത്തിന്റെ അവശതകൾ മറന്ന മുത്തശ്ശിമാരുടെ ഊഞ്ഞലാട്ടവും ,പൂവിളികളും പൂ വട്ടികളുമായ് പുഞ്ചവരമ്പിൽ പൂ പറിക്കാനെത്തുന്ന കുട്ടി കൂട്ടങ്ങളും, കേരളീയ വേഷം ധരിച്ച് ഓണപാട്ടിന്റെ താളത്തിൽ കൈ കൊട്ടി കളിക്കുന്ന അമ്മമാരുടേയും ആത്മവീര്യം നഷ്ടപ്പെടാത്ത യുവാക്കളുടെ വടം വലി മൽസരങ്ങളും ഈ വർഷത്തെ ഓണത്തിന് മാറ്റു കൂട്ടുന്നു.

കാണാം കാക്ക പൂവ് എന്ന ആൽബത്തിലൂടെ വിനു തിരൂരിന്റെ ആശയങ്ങൾക്ക് ഒരു പറ്റം യുവാക്കളുടെ ശ്രമഫലമായ് നജീബ് ഷാ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ time media യാണ് പുറത്തിറക്കിയിരിക്കുന്നത്