യൂത്ത് കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു

തവനൂർ: യൂത്ത് കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യം വേണം വർഗീയതയിൽ നിന്നും നികുതി ഭീകരതയിൽ നിന്നും എന്ന സന്ദേശമുയർത്തി പദയാത്ര സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും,KPCC മെമ്പറുമായ Adv: AM രോഹിത് ജാഥാ ക്യാപ്റ്റൻ ഷെഫീഖ് കൈമലശ്ശേരിക്ക് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

പദയാത്രയുടെ സമാപനം DCC ജനറൽ സെക്രട്ടറി TP മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമാരായ സുധീർ എടപ്പാൾ, നെജീബ് വട്ടംകുളം, അഷ്‌റഫ് ചെമ്മല, യൂത്ത് കോൺഗ്രസ് എടപ്പാൾ മണ്ഡലം പ്രസിഡൻ്റ് ആസിഫ് പൂക്കരത്തറ, ഷറഫുദ്ധീൻ ചോലയിൽ,മഹേഷ് വട്ടംകുളം, ജാഫർ കല്ലേരി, വൈശാഖ് തൃപ്രങ്ങോട്, ആഷിഖ് പട്ടണം പടി, മനോജ് തൃപ്രങ്ങോട്, ആബിദ്, തുടങ്ങിയവർ നേതൃത്വത്തം നൽകി.