Fincat

ആനക്കയം ബാങ്ക് തട്ടിപ്പ്:മുഴുവൻ പണവും തിരിച്ചു നൽകും: ഭരണസമിതി

മലപ്പുറം: ആനക്കയം സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരൻ നടത്തിയ ആറര കോടിയിൽപരം രൂപയുടെ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് മുഴുവൻ പണവും തിരിച്ചുനൽകുമെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേസിൽ പ്രതിയായ സീനിയർ ക്ലർക്ക് കെ.വി.സന്തോഷ്‌കുമാറിൽ നിന്ന് രജിസ്റ്റർ ചെയ്തു വാങ്ങിയ ഭൂമി വിറ്റാൽ എല്ലാവരുടേയും പണം തിരിച്ചുനൽകാനാവും. എന്നാൽ ജോയിന്റ് രജിസ്ട്രാറുടെ അനുമതിയില്ലാതെ രജിസ്റ്റർ ചെയ്തതുകൊണ്ട് ഭൂമി വിൽപ്പനയ്ക്ക് രജിസ്ട്രാർ അനുമതി നൽകിയിട്ടില്ല. ഇതിനായി ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

1 st paragraph

സന്തോഷ് കുമാറിനെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തു. ആഭ്യന്തര അന്വേഷണത്തിൽ പ്രതിയെ സഹായിച്ച ബാങ്ക് സെക്രട്ടറിയടക്കമുള്ള നാലുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവർക്കെതിരെയും നടപടിയുണ്ടാവുമെന്ന് ബാങ്ക് പ്രസിഡന്റ് എം.സിദ്ദിഖ്, ഡയറക്ടർ സി.എം.അബ്ദുൾ ലത്തീഫ്, സി.കെ.അബ്ദുള്ള ബഷീർ എന്നിവർ അറിയിച്ചു.