അനുമോദന സദസ്സും കരിയർ ഗൈഡൻസ് ക്‌ളാസും സംഘടിപ്പിച്ചു
തിരൂർ: എസ്, എസ്, എൽ, സി പരീക്ഷയിലും, പ്ലസ് 2 പരീക്ഷയയിലും ഫുൾ A + കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എസ്, ഡി, പി, ഐ നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി അനുമോദിക്കുകയും വിജയിച്ച കുട്ടികളുടെ ഉപരി പഠനം എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചു കരിയർ ഗൈഡൻസ് ക്‌ളാസും സംഘടിപ്പിച്ചു.

ചടങ്ങിൽ ആക്‌സസ് റിസോഴ്സ് പേഴ്‌സൺ മുൻഫിർ പുളിക്കൽ വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ നൽകി സംസാരിച്ചു.

നമ്മളുടെ ഭാവി നമ്മളായിരിക്കണം നിർവഹിക്കേണ്ടത് എന്നും, എപ്പോഴും ഉയരത്തിൽ എത്താൻ വേണ്ടി നമ്മൾ കഠിന പരിശ്രമം നടത്തുകയും ഏതു പരിശ്രമവും പൊസറ്റീവിൽ മാത്രമായിരിക്കണമെന്നും ഉത്ഘാടന പ്രസംഗത്തിൽ ട്രൈനെർ കൂടിയായ മുൻഫിർ കൂട്ടി ചേർത്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സുലൈമാൻ ഹാജി അധ്യക്ഷദ വഹിച്ചു.

സ്വാഗതം റംല നിർവഹിച്ചു.ചടങ്ങിൽ MBBS കരസ്ഥമാക്കിയ നാട്ടുകാരനായ അബൂ താഹിറിനെ ഫ്രറ്റെണിറ്റി ഫോറം മക്ക ചാപ്റ്റർ മുഹമ്മദ് അഷ്‌റഫ് തിരൂർ “പൊന്നാട നൽകി ആദരിച്ചു.

ചടങ്ങിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള മെമന്റോയും വിവിധ നേതാക്കന്മാർ നൽകി. കമ്മിറ്റി അംഗങ്ങളായ ഫിറോസ്, ആബിദ്,നജീബ് തിരൂർ,മുഹമ്മദ് സാബിത്ത്, അൻവർ,അബ്ദുൽ സലാം, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കുഞ്ഞലവി നന്ദിയും പറഞ്ഞു.
