Fincat

പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്‍റെ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറൊന്നിന് 25 രൂപയാണ് കൂട്ടിയത്.

1 st paragraph

ഇതോടെ രാജ്യത്തെ ഗാർഹിക പാചകവാതക സിലിണ്ടറിന്‍റെ വില 866 രൂപ 50 പൈസയായി വർധിച്ചു. അതേസമയം, വാണിജ്യ സിലിണ്ടറിന്‍റെ വില നാല് രൂപ കുറച്ചു. 1619 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ വില. നേരത്തെ കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിൻെറ വിലയും വർധിപ്പിച്ചിരുന്നു.

അതേസമയം, ഇന്ധന നികുതി കുറക്കാനാവില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യു.പി.എ സർക്കാർ ഓയിൽ ബോണ്ടുകൾ ഇറക്കിയതിനാൽ നികുതി കുറച്ച് വില പിടിച്ചു നിർത്താനാവില്ലെന്നായിരുന്നു നിർമല സീതാരാമന്‍റെ വാദം.

2nd paragraph