സ്വർണവില കൂടി 35,360 പവന് രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,360 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4420 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,787.90 ഡോളർ നിലവാരത്തിലാണ്. സമീപകലായളവിൽ ആഗോള വിപണിയിലെ വിലയിൽ കനത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണത്തിന്റെ വില നേരിയതോതിൽ കുറഞ്ഞ് 47,223 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി.