മുന്‍കാല ജനപ്രതിനിധികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം: അബ്ദുസമദ് സമദാനി എം പി

മലപ്പുറം: മുന്‍കാല ജനപ്രതിനിധികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് എം പി അബ്ദുസമദ് സമദാനി എം പി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ ആയിരക്കണക്കിന് അവശത അനുഭവിക്കുന്ന മുന്‍കാല മെമ്പര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും സമൂഹത്തില്‍ തുല്യ നീതി ലഭിക്കുവാന്‍ ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. പൊതു പ്രവര്‍ത്തനത്തിനിടയില്‍ തങ്ങള്‍ക്ക് ലഭിച്ച ജന അംഗീകാരം തന്റെ ജീവിതകാലം മുഴുവന്‍ സേവന മനോഭാവത്തോടെ ജനങ്ങള്‍ക്കായി വിനിയോഗിച്ച മുന്‍കാല മെമ്പര്‍മാരുടെ പ്രയാസങ്ങളെ ഓര്‍ക്കാതെ പോകുന്നത് ജനകീയാസൂത്രണം എന്ന സുവര്‍ണ്ണ കാലത്തോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്നും ഇത് നീതികരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അധികാരം ജനങ്ങള്‍ക്കിടയില്‍ പങ്കുവെച്ചതാണ് ജനകീയാസൂത്രണത്തിന്റെ സവിശേഷത എന്നും അധികാരം താഴെ തട്ടില്‍ നിന്നും എപ്പോള്‍ കവര്‍ന്നെടുക്കുന്നുവോ അപ്പോള്‍ ജനാധിപത്യ സംവിധാനത്തിന് നിലനില്‍പ്പുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ അധികാരം പ്രാദേശിക സര്‍ക്കാറുകള്‍ക്ക് നല്‍കുവാനും അതുവഴി സമൂലമായ വികസനം താഴെ തട്ടില്‍ നടപ്പിലാക്കാനും ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കോഡൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ മുന്‍കാല മെമ്പര്‍മാരെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഡൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന മുന്‍ മെമ്പര്‍മാരെ ആദരിക്കല്‍ ചടങ്ങ് എം പി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യുന്നു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം എല്‍ എ , മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ സലീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം ടി ബഷീര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, സ്ഥിര സമിതി അധ്യക്ഷരായ ശിഹാബ് അരീക്കത്ത്, ആസ്യ കുന്നത്ത് പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ എന്‍ ഷനവാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ടി റബീബ്, മുഹമ്മദാലി മങ്കരത്തൊടി, അജ്മല്‍ ടി, പാന്തൊടി ഉസ്മാന്‍, മുംതാസ് വില്ലന്‍, ഫൗസിയ വില്ലന്‍, ജൂബി മണപ്പാട്ടില്‍ , നീലന്‍ കോഡൂര്‍, ശ്രീജ കാവുങ്ങല്‍, അമീറ വരിക്കോടന്‍, ശരീഫ പി കെ , മുന്‍ പ്രസിഡന്റുമാരായ സി പി ഷാജി , സി എസ് മുഹമ്മദ് എന്ന മാനു മാസ്റ്റര്‍, സക്കീന പുല്‍പ്പാടന്‍, പാന്തൊടി അബ്ദുല്‍ റസാഖ് എന്ന ബാപ്പുട്ടി, മുന്‍ വൈസ് പ്രസിഡന്റുമാരായ സി എച്ച് ഹസ്സന്‍ ഹാജി, ടി അബ്ദുല്‍ സലാം മാസ്റ്റര്‍, എം കെ അബൂബക്കര്‍, കെ പ്രഭാകരന്‍, കെ. രമാദേവി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ എന്‍ എ ഹമീദ് മാസ്റ്റര്‍ – മുസ്ലീം ലീഗ്, എം കെ മുഹ്്‌സിന്‍ – കോണ്‍ഗ്രസ്, കടമ്പോട്ട് മുഹമ്മദാലി -സിപിഎം, മുന്‍ മെമ്പര്‍മാരായ കെ എം സുബൈര്‍, യൂസഫ് തറയില്‍, ശിഹാബ് ആമിയന്‍, ഡോ. അന്‍വര്‍,അസി. സെക്രട്ടറി ബിന്ദു വി സംബന്ധിച്ചു. ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ പി എച്ച് സി യുടെ സൗന്ദര്യ വല്‍ക്കരണ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്നും പി ജി ഡിപ്ലോമ കോഴ്‌സ് പഠിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും, ജനകീയാസൂത്രണ രജത ജൂബിലിയുടെ ഭാഗമായി സൈക്കിള്‍ യാത്രയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുംവിതരണം ചെയ്തു.പടം…..കോഡൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന മുന്‍ മെമ്പര്‍മാരെ ആദരിക്കല്‍ ചടങ്ങ് എം പി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യുന്നു