പ്ലസ് വൺ പ്രവേശനം: സർക്കാർ തീരുമാനം അപ്രായോഗികം കെ.എസ്.ടി.യു

പൊന്നാനി: പ്ലസ് വൺ പ്രവേശനത്തിനുള്ള ഗ്രെസ് മാർക്കിന് നീന്തൽ സർട്ടിഫിക്കറ്റ് നൽകുക ജില്ല സ്പോർട്‌ കൗൺസിലാണെന്ന തീരുമാനം പുനപരിശോധിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പൊന്നാനി ഉപജില്ല കമ്മിറ്റി ആവശ്യപ്പട്ടു.

യാതൊരു പ്രയാസവും കൂടാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നൽകി വന്നിരുന്ന നീന്തൽ സർട്ടിഫിക്കറ്റ് സ്പോർട്ട്സ് കൗൺസിലിലേക്ക് മാറ്റുമ്പോൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെയധികം പ്രയാസമാണ്. വിവിധ ഭാഗങ്ങളിൽ നിന്ന് സ്പോർട്സ് കൗൺസിൽ നിർദ്ദേശിക്കുന്നനീന്തൽ പരിശീലന കേന്ദ്രത്തിൽ ചെന്ന് യോഗ്യത നേടണമെന്നത് ഈ മഹാമാരിയുടെ കാലത്ത് അപ്രായോഗികമാണെന്ന് യോഗം വിലയിരുത്തി.

യോഗത്തിൽ കോയ തറോല അധ്യക്ഷത വഹിച്ചു.ഇ.പി-എ ലത്തീഫ് ഉദ്ഘാടനം ചെയ്തു – ടി സി. സുബൈർ സമരപരിപാടികൾ വിശദീകരിച്ചു – വി കെ – ശബീർ – കമാൽ പൊന്നാനി- അബ്ദുള്ള കുന്നംകുളം – സക്കീർ വെളിയംകോട് – മജീദ് വന്നേരി – ജബ്ബാർ പുറങ്ങ് – ഷമീന പൊന്നാനി-ആതിഖ മാറഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു