ചിങ്ങം ഒന്ന് കര്‍ഷകദിനം: നാട്ടിലെങ്ങും കര്‍ഷകര്‍ക്ക് ആദരം
ചട്ടിപ്പറമ്പ്: ചിങ്ങം ഒന്നിലെ കര്‍ഷകദിനാചരണത്തില്‍ ഭക്ഷ്യവസ്തുകള്‍ വിളയിച്ചെടുക്കന്ന കര്‍ഷകരെ നാടും നഗരം ആദരിച്ചു. കോഡൂര്‍ കൃഷിഭവന്റെ കാര്‍ഷിക ദിനാചരണത്തിന്റെ ഉദ്ഘാടനവും വിവിധ തലങ്ങളില്‍ നിന്നും മികച്ച കര്‍ഷകരായി തിരഞ്ഞെടുത്തവരെ ആദരിക്കലും പി. ഉബൈദുള്ള എം.എല്‍.എ. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചോലക്കല്‍ റാബിയ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ വൈസ്പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.ടി. ബഷീര്‍, പഞ്ചായത്തംഗങ്ങളായ ഷിഹാബ് ആമിയന്‍, ആസ്യ കുന്നത്ത്, പി.കെ. ഷരീഫ, അജ്മല്‍ തറയില്‍, നീലന്‍ കോഡൂര്‍, കൃഷി ഓഫീസര്‍ കെ. അഞ്ജലി, കൃഷി അസിസ്റ്റന്റ് കെ. നിഷ, കാര്‍ഷിക കര്‍മസേന സെക്രട്ടറി പി.സി. മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.ദിനാചരണ പരിപാടികള്‍ക്ക് പഞ്ചായത്തംഗങ്ങളായ കെ.ടി. റബീബ്, അജ്മല്‍ തറയില്‍, മുംതാസ് വില്ലന്‍, ഫൗസിയ വില്ലന്‍, ജൂബി മണപ്പാട്ടില്‍, ശ്രീജ കാവുങ്ങല്‍, അമീറ വരിക്കോടന്‍, കര്‍മസേന സൂപ്പര്‍വൈസര്‍ ഹനീഫ പാട്ടുപാറ, വി. ഹബീബ്‌റഹിമാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.