Fincat

കുരങ്ങനെ പിന്തുടർന്ന് കാട്ടിലേക്ക് കയറിയ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല

മലപ്പുറം: നാട്ടിലെത്തിയ കുരങ്ങിനെ പിൻതുടർന്ന് കാടിനുള്ളിലേക്ക് കയറി പോയ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്തിയില്ല. ഈ കൗമാരക്കാരന് വേണ്ടി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

1 st paragraph

അരീക്കോട് വെറ്റിലപാറയിൽ നിന്നാണ് 15കാരൻ കളത്തൊടി മുഹമ്മദ് സൗഹാൻ കാട്ടിലേക്ക് കയറിയത്. ചെക്കുന്ന്മലയുടെ ചെരുവിലാണ് സൗഹാന്റെ വീട്. വീടിന് സമീപത്ത് കുരങ്ങിനെ കണ്ടതോടെ പിൻതുടർന്ന് ചെക്കുന്ന് മലയിലെ കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു കുട്ടി.

വഴിതെറ്റി സൗഹാൻ കാട്ടിൽ അകപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ അധികൃതരും സന്നദ്ധ വളണ്ടിയർമാരുമടക്കം 150 പേർ മലകയറി തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. വന്യമൃഗശല്യമുള്ള മലയല്ലങ്കിലും ചെങ്കുത്തായ പാറകളും മുൾക്കാടുകളും പാമ്പുകളും മറ്റ് മൃഗങ്ങളുമുള്ള വലിയ മലയിലാണ് സംഘം തെരച്ചിൽ നടത്തിയത്. ഇന്നും തെരച്ചിൽ തുടരുകയാണ്.

2nd paragraph